സോളാര്‍ കേസ് വിധിയോടെ മുഖ്യമന്ത്രിയുടെ തനിനിറം പുറത്ത് വന്നു: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ കേസ് വിധി വന്നതോടെ ഉമ്മന്‍ ചാണ്ടിയുടെ തനി നിറം പുറത്തുവന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന് വന്ന പുതിയ ആരോപണം വളരെ ഗൗരവമേറിയതാണ്. ഉമ്മന്‍ ചാണ്ടിക്ക് ഭരണത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ല. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത് കേസെടുക്കണം.

മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയാണെങ്കില്‍ സ്വതന്ത്ര അന്വേഷണം നടക്കില്ല. മുഖ്യമന്ത്രി, അടുര്‍ പ്രകാശ്, ബെന്നി ബെഹ്നാന്‍, അബ്ദുള്ളക്കുട്ടി എന്നിവരെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണമെന്നും കോടിയേരി പറഞ്ഞു.

സോളാര്‍ അഴിമതി മൂടിവെയ്ക്കാനും പറഞ്ഞൊതുക്കാനും ഉമ്മന്‍ചാണ്ടിയാണ് പണം നല്‍കിയതെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണനാണ് പറഞ്ഞത്. സരിതക്ക് പണം എത്തിച്ച എംഎല്‍എമാരായ ബെന്നി ബെഹന്നാന്‍, തമ്പാനൂര്‍ രവി, മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ സി വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ്, എ പി അബ്ദുള്ള ക്കുട്ടി എംഎല്‍എ എന്നിലവര്‍ക്കെതിരെയും കേസെടുക്കണം.

എറണാകുളം ഗസ്റ്റ് ഹൗസില്‍ ബിജു രാധാകൃ്ഷണനുമായി മുഖ്യമന്ത്രി സംസാരിച്ചത് എന്തെന്ന് ഇന്നും പുറത്തറിയില്ല. അതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Top