പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ് നായരും കുറ്റക്കാരെന്ന് കെണ്ടെത്തി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്. സോളാര്‍ കേസിലെ ആദ്യ കോടതി വിധിയാണിത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406,420എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരെന്ന് തെളിഞ്ഞിരിക്കുന്നത്. ഇടയാറന്മുള സ്വദേശി ബാബു രാജിന്റെ 1.19 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് കേസിലാണ് കോടതി വിധി.