തിരുവനന്തപുരം: സോളാററില്‍ 10000 കോടി രൂപയുടെ അഴിമതി നടന്നതായി ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മൊഴിനല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിന് സോളാര്‍ പ്രതികളുമായി ബന്ധമുണ്ടെന്നും വിഎസ് രേഖാമൂലം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, വി.എസ് സുനില്‍കുമാര്‍ തുടങ്ങിയവരും കമ്മീഷന് മുമ്പാകെ ഹാജരായി വിവരങ്ങള്‍ നല്‍കിയിരുന്നു.