ബാഗ്ദാദ്: ഇറാക്കില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ച്ചയായി നടത്തുന്ന ഐഎസ് ഭീകരര്‍ 3000 യസീദി വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളെ തട്ടിക്കൊണ്ടു പോയതായുള്ള കണക്കുകള്‍ പുറത്തു വന്നു.
ഐഎസ് ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപെട്ട് എത്തുന്നവര്‍ക്ക് പറയാനുള്ളത് കൂട്ടമാനഭംഗത്തിന്റെയും പീഡനത്തിന്റെയും കഥകളാണ്. ഭക്ഷണവും വെള്ളവും നല്‍കാതെയാണ് ഇത്തരത്തിലുള്ള പീഡനങ്ങള്‍ നടത്തുന്നതെന്നും ഇരകള്‍ ബിബിസി റിപ്പോര്‍ട്ടറായ യോലാന്‍ഡേ ക്‌നെല്ലിനോട് പറഞ്ഞു.
ബിബിസി ആണ് ഇതു സംബന്ധിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടത്. തട്ടിയെടുക്കുന്ന സ്ത്രീകളെയും കുട്ടികളെയും ഇവര്‍ ലൈംഗീക ആവശ്യങ്ങള്‍ക്കായി ഒരു സ്ഥലത്തു നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് ബന്ധികളായി കടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പതിനായിരത്തോളം യസീദികള്‍ക്ക് ഐഎസ് ഭീകരരെ ഭയന്ന് തങ്ങളുടെ താമസ സ്ഥലങ്ങളില്‍ നിന്നും പലായനം ചെയേണ്ടതായി വന്നിട്ടുണ്ടണ്ട്. നിരവധി പേര്‍ ഇന്നും വീടുകള്‍ ഇല്ലാതെ അലയുകയാണ്. മനുഷ്യാവകാശപ്രവര്‍ത്തകരുടെ കണക്കുകള്‍ പ്രകാരം ഇതുവരെ കാണാതായ 5000 യസീദി വിഭാഗത്തില്‍പ്പെടുന്ന ആളുകളെ കുറിച്ച് വിവരങ്ങള്‍ ഇനിയും ലഭ്യമല്ല.