തിരുവനന്തപുരം: വ്യാഴാഴ്ച നടക്കാനിരിക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (ബി) അംഗം കെ.ബി ഗണേഷ്കുമാര് രംഗത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമോയെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. ഗണേഷ് വോട്ടെടുപ്പില്‍ നിന്നുവിട്ടുനില്ക്കുകയോ അസാധു വോട്ട് രേഖപ്പെടുത്തുകയോ ചെയ്യുമെന്നാണ് സൂചന. അതേസമയം ഗണേഷിനെ കൂടാതെ 73 അംഗങ്ങളുടെ ഭൂരിപക്ഷമുള്ള സര്‍ക്കാരിന് ഗണേഷ് വോട്ട് ചെയ്യാതെ വിട്ടുനിന്നാലും പ്രശനം വരില്ല.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലും ഗണേഷ് സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. നാളെ ചേരുന്ന പാര്‍ട്ടി നേതൃയോഗം ഇത് സംബന്ധിച്ച് അന്തിമ നിലപാട് കൈക്കൊള്ളും.