തിരുവനന്തപുരം: സ്പീക്കര്‍ എന്‍ ശക്തന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിഡ്ഢിത്തം എഴുന്നള്ളിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.
ചെരുപ്പുകടയില്‍ പോയ തന്റെ ചിത്രം പൊതുവേദിയില്‍ കാണിച്ചത് ശരിയായില്ല. ചെരുപ്പു കടയില്‍ ആരുപോയാലും നടക്കുന്ന കാര്യമാണ് ശക്തന്‍ കുപ്രചരണമാക്കുന്നത്. സ്പീക്കര്‍ മാപ്പു പറയണമെന്നും വിഎസ് പറഞ്ഞു.
വള്ളത്തോള്‍ പുരസ്‌കാരദാന ചടങ്ങിലാണ് വിഎസ് അടക്കമുള്ള ഇടതു നേതാക്കളുടെ ചെരുപ്പു വിവാദ ചിത്രങ്ങളുമായി സ്പീക്കര്‍ എന്‍ ശക്തന്‍ എത്തിയത്.