ന്യൂയോര്‍ക്ക്: സ്മാര്‍ട്‌ഫോണ്‍ ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കാന്‍ പുതിയ ടെക്‌നോളജിയുമായി ടെക്‌സാസ് സര്‍വ്വകലാശാലയിലെ വിദഗ്ധര്‍. ദീര്‍ഘനേരത്തെ ഉപയോഗത്തിനു ശേഷവും ഫോണിലെ ബാറ്ററിയുടെ ആയുസ്സിനെ കുറയ്ക്കാതെ ട്രാന്‍സിസ്റ്ററിലെ ഊര്‍ജോപയോഗത്തെ നിയന്ത്രിക്കുന്ന ടെക്‌നോളജിയാണിത്.
ഇലക്ട്രോണുകളെ ആന്തരികമായി തണുപ്പിക്കുകയും വോള്‍ട്ടേജ് ഉപയോഗത്തെ കുറയ്ക്കുകയും ചെയ്യുന്ന സംവിധാനമാണ് ഗവേഷകര്‍ കണ്ടെത്തിയത്. ട്രാന്‍സിസ്റ്ററിലേക്ക് ഒരു പ്രത്യേക അറ്റോമിക് തിന്‍ ഫിലിം ലേയര്‍ ആഡ് ചെയ്യുന്നതോടെ ഈ ലേയര്‍, ഊര്‍ജം കടന്നുപോകുന്നതിന് ഫില്‍റ്റര്‍ ആയി പ്രവര്‍ത്തിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റുകള്‍ എന്നിവയെല്ലാം ഓരോ സമയം ഉപയോഗിക്കുന്നതിനും ഇലക്ട്രിക് പവര്‍ ആവശ്യമാണ്. ഇത്തരത്തില്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള വോള്‍ട്ടേജ് കുറയ്ക്കുക വഴി സ്മാര്‍ട്‌ഫോണ്‍ പോലുള്ളവയിലെ ബാറ്ററിയുടെ ആയുസ് വര്‍ധിക്കുകയാണ് ചെയ്യുന്നത്.