ന്യൂഡല്‍ഹി: മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി ഇന്ത്യയുടെ പ്രസിഡന്റാകും! രാജസ്ഥാനിലെ ബില്‍വാരയില്‍ ജ്യോതിഷനെ കണ്ടപ്പോള്‍ അദ്ദേഹം സ്മൃതി ഇറാനിയോട് പറഞ്ഞതാണിക്കാര്യം. ഇതേ ജ്യോതിഷന്‍ തന്നെ സ്മൃതി ഇറാനി കേന്ദ്ര മന്ത്രിയാകുമെന്നും നേരത്തേ പ്രവചിച്ചിരുന്നു.
അഭിനയ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സ്മൃതി ഭാവിയില്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകുമെന്നാണ് പുതിയ പ്രവചനം. അമേഠിയില്‍ രാഹുല്‍ ഗാന്ധിയോട് ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴും മോഡിയുടെ കനിവില്‍ കേന്ദ്രമന്ത്രി സ്ഥാനം ക്യാബിനറ്റ് റാങ്കോടെയാണ് അവരെ തേടിയെത്തിയത്. വാജ്‌പേയ് മന്ത്രിയഭയില്‍ ബിജെപി മുന്‍ പ്രസിഡന്റ് മുരളി മനോഹര്‍ ജോഷി കൈകാര്യം ചെയ്തിരുന്ന തന്ത്രപ്രധാനമായ മാനവവിഭവശേി വകുപ്പും സ്മൃതിക്ക് ലഭിച്ചത് ബിജെപി നേതാക്കളെ തന്നെ ഞെട്ടിച്ചിരുന്നു.
അതേസമയം, സ്മൃതി ഇറാനി ജ്യോത്സനെ കാണാന്‍ പോയതില്‍ പലയിടത്തു നിന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ജ്യോത്സ്യനെ കാണുന്നത് തന്റെ വ്യക്തിപരമായ കാര്യമാണെന്നാണ് സ്മൃതിയുടെ പക്ഷം.
ഒരു വ്യക്തി എന്ന നിലയില്‍ സ്മൃതി ഇറാനിക്ക് ജ്യോത്സ്യനെ കാണാന്‍ പോകാമെന്നും മന്ത്രിയെന്ന നിലയില്‍ പോകാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ ഒരിക്കലും ജ്യോത്സനെ കാണാന്‍ പോകരുത്. ശാസ്ത്രീയമായ രീതികള്‍ അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും സ്മൃതി ഇറാനി രാഷ്ട്രപതിയാകുമെന്ന പ്രവചനം നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. രാഷ്ട്രപതി സ്ഥാനത്തിന് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അധ്വാനിക്ക് സ്മൃതി ഇറാനി ഭീഷണിയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത് !