സ്രാവിനെ പോലെ തോന്നിക്കുന്ന യന്ത്ര ചാരനെ അമേരിക്ക നിര്‍മ്മിച്ചു

ജലാശയത്തിനുള്ളില്‍ ചുറ്റിത്തിരിയുന്ന സ്രാവ് പോലൊരു യന്ത്ര ചാരനെ അമേരിക്ക നിര്‍മ്മിച്ചു. ‘ഗോസ്റ്റ് സ്വിമ്മര്‍’എന്ന ഈ വിരുതന് 5 അടിനീളവും 100 പൗണ്ട് ഭാരവുമുണ്ട്. ജോവ്‌സെന്ന ഹോളിവുഡ് സിനിമയിലെ യന്ത്രസ്രാവിനെപ്പോലെ തോന്നുന്ന റോബോട്ടാണിത്.

300 അടിവരെ താഴെ ഇവ നീന്തിത്തുടിക്കും. നിലവില്‍ വെള്ളത്തിനടിയിലെ മൈനുകള്‍ കണ്ടെടുക്കുന്നതിനും മറ്റുമാണ് ഇവയെ ഉപയോഗിക്കുന്നതെങ്കിലും ആക്രമണങ്ങള്‍ നടത്താന്‍വരെ ശേഷിയുള്ളതാവും ഇവ.

നിലവില്‍ അമേരിക്കന്‍ സൈന്യം ഡോള്‍ഫിനുകളെയും സീ ലയണെയുംമറ്റും ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. റോബോട്ടുകളല്ല, ജീവനുള്ളവ.

Top