സ്വച്ഛ് ഭാരതിനു വേണ്ടി ഗായകനായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍; ഒപ്പം ശങ്കര്‍ മഹാദേവനും

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സംഗീതത്തിലേക്കും ഇന്നിംങ്‌സ് തുറക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്കു വേണ്ടിയാണ് ശങ്കര്‍ മഹാദേവനൊപ്പം സച്ചിന്‍ സംഗീത്തിലും ഒരു കൈ പരീക്ഷിക്കുന്നത്.

സംഗീത സംവിധായകരായ ശങ്കര്‍എഹ്‌സാന്‍ലോയ് ടീമാണ് ഗാനം ചിട്ടപ്പെടുത്തിയത്. ഗാനം ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ റിലീസ് ചെയ്യും.

ഗാനരചയിതാവായ പ്രസൂണ്‍ ജോഷിയാണ് വരികള്‍ എഴുതിയത്. മുകേഷ് ഭട്ട് നിര്‍മ്മിക്കുന്ന വീഡിയോയില്‍ പ്രസൂണ്‍ ജോഷിയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനത്തിലെ ഏതാനും വരികളാണ് സച്ചിന്‍ ആലപിച്ചിട്ടുള്ളത്.

ക്ലീന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ജനങ്ങളെ ഒന്നിച്ച് അണിനിരത്തുന്നതിന്റെ ഭാഗമായാണ് ഗാനം തയ്യാറാക്കിയിട്ടുള്ളത്. ഗാനത്തിനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് സച്ചിന്റെ ആരാധകര്‍.

Top