സ്വന്തം ഗാഡ്ജറ്റുകള്‍ വില്‍ക്കാനായി ‘ഗൂഗിള്‍ സ്റ്റോര്‍’ ആരംഭിച്ചു

ഗൂഗിള്‍ ഗാഡ്ജറ്റുകള്‍ വില്‍ക്കാനായി ഗൂഗിള്‍ സ്വന്തമായി ‘ഗൂഗിള്‍ സ്റ്റോര്‍’ തുടങ്ങി. www.store.google.com ല്‍ ഗൂഗിളിന്റെ സ്വന്തം ഉല്‍പന്നങ്ങളും ആന്‍ഡ്രോയ്ഡ് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന മറ്റ് ഉല്‍പന്നങ്ങളും വാങ്ങാം.

ഗൂഗിള്‍ നെക്‌സസ് ഫോണുകള്‍, ടാബ്‌ലറ്റുകള്‍ എന്നിവ സ്റ്റോറിലുണ്ട്. ഗൂഗിളിന്റെ പോപ്പുലറായ ‘ക്രോംകാസ്റ്റും’ സ്റ്റോറില്‍നിന്ന് വാങ്ങാം. 2,999 രൂപയാണ് ഇതിന്റെ വില. ആന്‍ഡ്രോയ്ഡ് വെയറബിള്‍സില്‍ എല്‍.ജി. ജി വാച്ചും, സാംസങ് വാച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top