സ്വര്‍ണ്ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥനും കൂട്ടുപ്രതിയും റിമാന്‍ഡില്‍

punishment

കൊച്ചി: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 3 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സുനില്‍ ഫ്രാന്‍സിസിനെയും കൂട്ടുപ്രതി മജീദ് അദിനാനയെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഇരുവരെയും റിമാന്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റി.

എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദിനാന്‍, കസ്റ്റംസ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിന് സ്വര്‍ണ്ണം കൈമാറുന്നതിനിടെ ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ഇരുവരെയും പിടികൂടുകയായിരുന്നു. കള്ളക്കടത്തുകാരെ സുനില്‍ ഫ്രാന്‍സിസ് സഹായിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.

Top