സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 160 രൂപ വര്‍ധിച്ച് 20,000 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ചൊവ്വാഴ്ച 19,840 രൂപയായിരുന്നു പവന്‍വില. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2.90 ഡോളര്‍ കുറഞ്ഞ് 11,93.60 ഡോളറിലെത്തി.

Top