സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലിയിടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 19400 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2425 രൂപയെന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച 19520 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്.

ക്രൂഡോയില്‍ വിലയിടിയുന്നത് പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കില്ലെന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനവും സ്വര്‍ണവിപണിയില്‍ പ്രതിഫലിച്ചു. ഏഷ്യന്‍ വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1151 ഡോളറെന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

Top