സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട അധിക്ഷേപം; മാര്‍ക്കസ് സ്റ്റോയ്നിസിന് 5000 ഡോളര്‍ പിഴ

സിഡ്നി: ഓസ്ട്രേലിയന്‍ ടീമിലെ സഹതാരത്തെ സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട തെറിവിളിച്ചതിന് ഓസ്ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയ്നിസിന്
5000 ഡോളര്‍ (ഏകദേശം 3.5 ലക്ഷം രൂപ)പിഴ ചുമത്തി. ബിഗ് ബാഷ് ലീഗ് മത്സരത്തിനിടെയാണ് സംഭവം ഉണ്ടായത്. കെയ്ന്‍ റിച്ചാഡ്സണെയാണ് മാര്‍ക്കസ് സ്റ്റോയ്നിസ് സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട തെറിവിളിച്ചത്.

ഇതിന് പിന്നാലെ സ്റ്റോയ്നിസ് ക്ഷമ ചോദിച്ചിരുന്നു. മെല്‍ബണ്‍ ഡര്‍ബിയും റെനെഗഡ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം ഉണ്ടായത്.

സംഭവത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇത് നടന്നതെന്നാണ് സ്റ്റോയ്നിസ് പറഞ്ഞത്. തന്നില്‍നിന്നും അറിയാതെ സംഭവിച്ചുപോയതാണ്. കെയ്നിനോട് അപ്പോള്‍ത്തന്നെ ക്ഷമ ചോദിച്ചിരുന്നുവെന്നും അമ്പയര്‍മാരോടും മാപ്പുപറഞ്ഞുവെന്നും സ്റ്റോയ്നിസ് പറഞ്ഞു. താന്‍ ചെയ്തത് തെറ്റാണെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും സ്റ്റോയ്നിസ് വ്യക്തമാക്കുകയും ചെയ്തു.

Top