തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് കര്‍മ്മപദ്ധതി തയ്യാറാക്കി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
നീന്തലറിയാവുന്ന സ്വാമി മുങ്ങിമരിച്ചതെങ്ങനെയെന്ന് പരിശോധിക്കും. ശാശ്വതീകാനന്ദയുടെ മരണത്തില്‍ വെള്ളാപ്പള്ളിക്കും, തുഷാറിനും, സൂക്ഷ്മാനന്ദയ്ക്കുമെതിരായ ആരോപണങ്ങള്‍ അന്വേഷിക്കും. പ്രിയന്റെ പങ്ക് പ്രത്യേകമായി അന്വേഷിക്കാനുമാണ് ക്രൈംബ്രാഞ്ച് തീരുമാനം.
പോസ്റ്റുമാര്‍ട്ടം ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സ്വാമിയുടെ തലയ്ക്ക് മുറിവേറ്റതിന്റെ വ്യക്തമായ കാരണം കണ്ടെത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചിട്ടുള്ളത്.