തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്റുകള്‍ക്കെതിരെയുള്ള എ.കെ.ആന്റണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എംഇഎസ് ചെയര്മാന് ഫസല്‍ ഗഫൂര്‍.
സ്വാശ്രയ കരാര്‍ അട്ടിമറിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നു ഫസല്‍ ഗഫൂര്‍ പറഞ്ഞു. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് ഫീസിളവ് നല്‍കിയത് ആന്റണി അംഗീകരിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഉമ്മന്‍ ചാണ്ടിയെ തിരുത്താന്‍ ആന്റണി ശ്രമിക്കണമെന്നും അദ്ദേഹം മലമുകളില്‍ നിന്ന് ഇറങ്ങി വരണമെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.