സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം: കരാര്‍ ലംഘിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചവര്‍ക്കെതിരെയാണ് നടപടി. ക്രമവിരുദ്ധമായ പ്രവേശനം കണ്ടെത്താന്‍ പരിശോധന നടത്തും. ഇതിന് ജെയിംസ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.

മെറിറ്റ് സീറ്റില്‍ നാല് ലക്ഷം രൂപയെന്നത് അംഗീകരിക്കാനാവില്ല. 31-നകം പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

Top