സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് വിമാനത്താവളത്തിന് ആക്രമണ ഭീഷണിയെന്ന് അധികൃതര്‍. ഇതെ തുടര്‍ന്ന് രണ്ടു പ്രവേശന കവാടങ്ങള്‍ അടയ്ക്കുകയും സുരക്ഷ കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.
വിമാനത്താവളത്തിലെ ചെക് ഇന്‍ ഒന്നും രണ്ടും അറൈവല്‍ രണ്ടും അടച്ചതായി സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്നാമത്തെ ചെക് ഇന്‍ കവാടത്തിലൂടെ മാത്രമാണ് ഇപ്പോള്‍ യാത്രികരെ കടത്തിവിടുന്നത്. എന്നാല്‍ ഏതു തരത്തിലുള്ള ഭീഷണിയാണ് ഉണ്ടായതെന്ന് വിമാനത്താവള അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.