തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങള്‍ ഉപേക്ഷിച്ച് ടാബ്‌ലെറ്റുകളിലേക്ക് മാറേണ്ട കാലമായെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്. സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഈ മാസം 20ന് തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും. വിദ്യാര്‍ത്ഥി സംഘടകളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അച്ചടി പൂര്‍ത്തിയാകാന്‍ വൈകുമെന്ന് കെപിബിഎസ് അറിയിച്ചത് വളരെ വൈകിയാണ്. ഇതാണ് പുസ്തക വിതരണത്തില്‍ കാലതാമസം വരുത്തിയത്. ഔദ്യോഗികമായി അച്ചടി ഒരു ഘട്ടത്തിലും നിര്‍ത്തിവച്ചിട്ടില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.
പുസ്തകങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ അനാവശ്യമാണ്. മുന്‍വര്‍ഷങ്ങളില്‍ പാഠപുസ്തകത്തിന്റെ പേരില്‍ ആര്‍ക്കും സമരം ചെയ്യേണ്ടി വന്നിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്ന് പിന്‍തിരിയണമെന്നും അബ്ദുറബ്ബ് ചര്‍ച്ചയില്‍ ആവശ്യപെട്ടു.