സ്‌കോഡ റാപിഡ് 2014 മോഡല്‍

സ്‌കോഡ റാപിഡിന്റെ 2014 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 7.22 ലക്ഷം രൂപയിലാണ് പുതിയ റാപിഡിന്റെ വില തുടങ്ങുന്നത്. ഡീസല്‍ മോഡലുകളുടെ വില 8.38 ലക്ഷം.

1.5 ലിറ്റര്‍ ശേഷിയുള്ള ഒരു പുതിയ ഡീസല്‍ എന്‍ജിനാണ് 2014 സ്‌കോഡ റാപിഡ് മോഡലിനു വന്നിട്ടുള്ള പ്രധാനപ്പെട്ട സാങ്കേതിക മാറ്റങ്ങളിലൊന്ന്. മുന്‍ പതിപ്പിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നിലനിര്‍ത്തിയിട്ടുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയാണ് വാഹനത്തില്‍ പുതിയതായി ചേര്‍ത്തിരിക്കുന്നത്.

പുതിയ ഡീസല്‍ എന്‍ജിനോടൊപ്പം 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കും. ഫോക്‌സ്‌വാഗണ്‍ വെന്റോ, പോളോ എന്നീ മോഡലുകളില്‍ ഈ എന്‍ജിന്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. 103 എച്ച് പിയാണ് എന്‍ജിന്‍ ശേഷി.

പുതിയ സ്‌കോഡ റാപിഡിന്റെ പുതിയ പതിപ്പില്‍ ഒരു ബ്ലാക്ക് പാക്കേജ് നല്‍കുന്നുണ്ട്. ഇത് ഓപ്ഷണലാണ്. ബ്ലാക്ക് അലോയ്, ബ്ലാക്ക് ഫോഗ് ലാമ്പുകള്‍, കറൂപ്പുരാശിയിലുള്ള ഗ്രില്ലും ലോഗോയും, കറുപ്പ് വിങ് മിററുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് എന്നിവ ഇതിലുണ്ടാകും. കറുപ്പ് റൂഫ്, കറുപ്പ് സൈഡ് ഫോയിലുകള്‍ എന്നിവ ആക്‌സസറികളുടെ കൂട്ടത്തില്‍ വാങ്ങാന്‍ കിട്ടും.

Top