സ്‌നോഡന്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു; രണ്ട് മണിക്കൂറിനുള്ളില്‍ രണ്ടരലക്ഷം ഫോളോവേഴ്‌സ്

ന്യൂയോര്‍ക്ക്: അമേരിക്കയുടെ പ്രിസം പദ്ധതിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്‌നോഡന്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു. സ്‌നോഡനായി വലവിരിച്ച അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയെ ആണ് സ്‌നോഡന്‍ ട്വിറ്ററില്‍ ആദ്യം ഫോളോ ചെയ്തതെന്നാണ് ശ്രദ്ധേയം.

മുമ്പ് സര്‍ക്കാരില്‍ ജോലി ചെയ്തിരുന്നു, ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായും എന്നാണ് സ്‌നോഡനെ പ്രൊഫൈല്‍ സ്റ്റാറ്റസ്. ഇന്നലെ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച സ്‌നോഡന്റെ ആദ്യ ട്വീറ്റ് തന്നെ ഇങ്ങനെ ഹിറ്റായി. പിന്നെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിക്കൂടി വന്നു. രണ്ട് മണിക്കൂറിനുള്ളില്‍ ഫോളാവേഴ്‌സിന്റെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. ഇതിനിടയില്‍ ട്വിറ്റര്‍ അക്കൗണ്ട് വെരിഫൈഡും ആയി.

ഇത്ര വേഗത്തില്‍ ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്ന ആദ്യ വ്യക്തിയായി സ്‌നോഡന്‍. നാല് മണിക്കൂറില്‍ ഒരു ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ച ടിവി താരം കയ്തിലിന് ജെന്നറുടെ റെക്കോര്‍ഡ് അങ്ങനെ പഴങ്കഥയായി. ഇപ്പോള്‍ സ്‌നോഡന്റെ ഫോളോവേഴ്‌സിന്റെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹൂ, ഫെയ്‌സ്ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സര്‍വെറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തുന്നുവെന്ന വിവരം പുറത്ത് കൊണ്ടുവന്നത് സ്‌നോഡനായിരുന്നു. സിഐഎ ഉദ്യോഗസ്ഥനായ സ്‌നോഡന്‍ പിന്നീട് റഷ്യയില്‍ അഭയം തേടുകയായിരുന്നു.

Top