മാന്‍ട്രിഡ്: മധ്യ സ്‌പെയ്‌നിലും മാന്‍ട്രിഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയ്‌ലില്‍ 5.2 തീവ്രദയുള്ള ഭൂചലനമാണ് ഉണ്ടായത്. എന്നാല്‍ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 5.16-നാണ് ഭൂചലനമുണ്ടായതു. മാന്‍ട്രിഡിനു 220 കിലോമീറ്റര്‍ അകലെയാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.