സന്‍ഫ്രാന്‍സിസ്‌കോ: ഒരു ഫോണ്‍ അതിന്റെ സ്‌ക്രീനും, ക്യാമറയും, ഇയര്‍ഫോണും ഒക്കെ വിവിധ ഭാഗങ്ങള്‍ അത് നമ്മുക്ക് ആവശ്യമുള്ളപ്പോള്‍ കൂട്ടിയോജിപ്പിക്കാം. മോഡുലാര്‍ ഫോണ്‍ എന്ന ഈ ആശയം ഒടുവില്‍ ഗൂഗിള്‍ അവതരിപ്പിച്ചു. പ്രോജക്ട് എറാ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ വച്ചാണ് വ്യാഴാഴ്ച സ്‌പൈറല്‍ 2 എന്ന ഫോണിന്റെ പ്രോട്ടോ ടൈപ്പ് ഗൂഗിള്‍ അവതരിപ്പിച്ചത്.
നേരത്തെ മോട്ടറോളയുമായി ചേര്‍ന്നാണ് ഈ ഫോണ്‍ വികസിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ മോട്ടറോള ലെനോവയ്ക്ക് വിറ്റപ്പോള്‍ ഈ പദ്ധതി നടപ്പിലാകുമോ എന്ന ആശങ്കയുണ്ടായിരുന്നു പക്ഷെ. മോട്ടറോളയുടെ അഡ്വാന്‍സ് വികസന വിഭാഗത്തെ ഗൂഗിള്‍ വിറ്റില്ല അവരെ തങ്ങളോടപ്പം ലയിപ്പിച്ച് ഓഡിനറി ബിസിനസ് മാത്രമാണ് ഗൂഗിള്‍ വിറ്റത് അതിനാല്‍ തന്നെ മോഡുലാര്‍ പദ്ധതി സജീവമായിരുന്നു.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 15-16 ദിനങ്ങളില്‍ ഗൂഗിളിന്റെ ആസ്ഥാനത്തിനടത്തുള്ള കമ്പ്യൂട്ടര്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നടന്ന ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ ഈ ഫോണ്‍ അവതരിപ്പിക്കാന്‍ ഇരുന്നെങ്കിലും പൂര്‍ണ്ണമായ മോഡല്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്. ഒരു മോഡുലാര്‍ ഫോണ്‍ സെറ്റ് $50 രൂപയ്ക്ക് വില്‍ക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ നല്‍ക്കുന്ന സൂചന