സ്‌പൈസ് ജെറ്റ് തലപ്പത്ത് നിന്ന് കലാനിധിമാരന്‍ മാറുന്നു

ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയിലായ വ്യോമയാന കമ്പനി സ്‌പൈസ് ജെറ്റിന്റെ തലപ്പത്തു നിന്ന് കലാനിധി മാരന്‍ പിന്‍മാറുന്നു. കമ്പനിയിലുള്ള കലാനിധി മാരന്റെ മുഴുവന്‍ ഓഹരികളും എയര്‍ലൈനിന്റെ സ്ഥാപകരിലൊരാളായ അജയ്‌സിംഗിന് കൈമാറും. മുഖ്യ ഓഹരി ഉടമയും പ്രൊമോട്ടറുമായ മാരന്റെ നിര്‍ദ്ദേശം സ്‌പൈസ് ജെറ്റ് ഡയറക്ടര്‍ ബോര്‍ഡിന്റെ വ്യാഴാഴ്ച ചേര്‍ന്ന യോഗം അംഗീകരിക്കുകയായിരുന്നു. രാജ്യത്തെ ബഡ്ജറ്റ് എയര്‍ലൈനായ സ്‌പൈസ് ജെറ്റ് കഴിഞ്ഞ കുറേ നാളുകളായി കടുത്ത പ്രതിസന്ധിയെ നേരിടുകയായിരുന്നു. കലാനിധി മാരന്റെ കമ്പനിയായ കെഎഎല്‍ എയര്‍വേയ്‌സിന് 53.48 ശതമാനം ഓഹരിപങ്കാളിത്തമാണ് സ്‌പൈസ് ജെറ്റിലുള്ളത്.

Top