ബംഗലുരു: ബംഗലുരുവില്‍ ഇന്നലെ നടന്നത് തീവ്രവാദി ആക്രമണമെന്ന് കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി കിരണ്‍ റിജ്ജു. കേസ് എന്‍.ഐ.എ ഹൈദരാബാദ് ഡിവിഷന് അന്വേഷിക്കും. ഇതിന് പിന്നില്‍ സിമിയാണെന്നാണ് സൂചന. സിമിയുടെ പങ്ക് തള്ളിക്കളയാനാകില്ലെന്നും കര്‍ണാടക സര്‍ക്കാരിന് എന്ത് സഹായം വേണമെങ്കിലും നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.