സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ അറ്റാദായം 74 കോടിയായി

കൊച്ചി: വര്‍ഷാന്ത്യ ത്രൈമാസത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ അറ്റാദായം 74 കോടിയായി. കഴിഞ്ഞ ത്രൈമാത്തേക്കാള്‍ 55.15 കോടി വര്‍ദ്ധനവുണ്ടായി.

കഴിഞ്ഞ വര്‍ഷം ഡിസംമ്പര്‍ 31ന് അവസാനിച്ച ത്രൈ മാസത്തിലെ കണക്കാണ് എസ്ബിറ്റി പുറത്തുവിട്ടത്. കഴിഞ്ഞ ആറു സാമ്പത്തിക ത്രൈ മാസങ്ങളിലെ ഏറ്റവും മികച്ച ലാഭമാണ് ഇക്കുറിയുണ്ടായത്. മൊത്തം നിഷ്‌ക്രിയാസ്തിയിലുണ്ടായ കുറവും പലിശച്ചെലവുകള്‍ കുറഞ്ഞതും ട്രഷറി ആദായമുള്‍പ്പെടെയുള്ള ഇതരവരുമാനങ്ങളില്‍ ഉണ്ടായ കുതിപ്പും അറ്റാദായ വര്‍ധനക്കിടയാക്കി.

ബാങ്കിന്റെ മൂലധനനിധിയിലും കാര്യമായ വര്‍ധന രേഖപ്പെടുത്തി. ഡിസംമ്പര്‍ അന്ത്യത്തില്‍ ഇത് 6018 കോടിയാണ് രേഖപ്പെടുത്തിയത്. പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റിലൂടെ 385 കോടി സമാഹരിച്ചത്, മൂലധനനികുതിയുടെ വളര്‍ച്ചക്ക് കരുത്തേകി. പ്രവാസി നിക്ഷേപങ്ങളില്‍ 3795 കോടി വര്‍ധനയാണുണ്ടായത്.

Top