സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്

രാജ്യത്തെല്ലായിടത്തും സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. വൈറ്റ് സ്‌പെയ്‌സ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് ടിവി ചാനലുകള്‍ക്കിടയില്‍ ട്രാന്‍സ്മിഷനു ഉപയോഗിക്കുന്ന സ്‌പെക്ട്രമാണ് വൈറ്റ് സ്‌പെയ്‌സ്.

എന്നാല്‍ വൈറ്റ് സ്‌പേയ്‌സില്‍ 200-300 മെഗാ ഹെര്‍ഗ്‌സ് സ്‌പെക്ട്രത്തിന് പത്തു കിലോ മീറ്റര്‍ ദൂരപരിധി ലഭിക്കും. നിലവില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഈ സ്‌പെക്ട്രം കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ദൂരദര്‍ശന്‍ ടിവി ചാനലിന്റെ ഭാഗമാണ്.

ആദ്യഘട്ടത്തില്‍ രണ്ട് ജില്ലകളില്‍ പദ്ധതി ആരംഭിക്കുവാനുള്ള അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് മൈക്രോസോഫ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ഇന്ത്യ പ്രൊജക്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആദ്യം ഫേസ്ബുക്കും ഇപ്പോള്‍ മൈക്രോസോഫ്റ്റും പദ്ധതിയുമായി സഹകരിക്കാന്‍ തയാറായി രംഗത്ത് വന്നിരിക്കുന്നത്.

Top