റിയാദ്: സൗദിയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും തണുപ്പ് കാലത്തിന് ആരംഭം കുറിച്ചതായി പ്രമുഖ കാലാവസ്ഥാ വിദഗ്ധന്‍ ഡോ. ഖാലിദ് അല്‍സആഖ് അറിയിച്ചു.
വരും ദിവസങ്ങളില്‍ സൗദിയുടെ പല സ്ഥലങ്ങളിലും തണുപ്പ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. റഫ്ഹ, ഹായില്‍, തുറൈഫ്, അറാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തണുപ്പ് കൂടുതലായി അനുഭവപ്പെടും.
മധ്യ, കിഴക്കന്‍ പ്രവിശ്യകളില്‍ രാത്രി കാലങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ശീതക്കാറ്റ് വീശുമെന്നും ഒരു മാസത്തിനു ശേഷം തണുപ്പ് വര്‍ധിക്കുമെന്നും ഡോ. ഖാലിദ് വ്യക്തമാക്കി. തണുപ്പിന്റെ വരവറിയിച്ച് കാലാവസ്ഥയിലുണ്ടായ മാറ്റം നിരവധി രോഗങ്ങള്‍ക്കും തുടക്കം കുറിച്ചതായി ആരോഗ്യ വകുപ്പിന്റെ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചുമ, ജലദോഷം, മൂക്കടപ്പ്, അലര്‍ജി തുടങ്ങിയ രോഗങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.