ലക്‌നൗ: സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്ന എഴുത്തുകാരെ വെല്ലുവിളിച്ചുകൊണ്ട് വിഎച്ച്പി രംഗത്ത്. ധൈര്യമുണ്ടെങ്കില്‍ സൗദി അറേബ്യയില്‍ പോയി പന്നിയിറച്ചി കഴിക്കാന്‍ സാധിക്കുമോയെന്ന് വിഎച്ച്പി ദേശീയ വക്താവ് സുരേന്ദ്ര ജെയ്ന്‍ ചോദിച്ചു. അങ്ങിനെ ചെയ്ത് അവര്‍ ജീവനോടെ തിരിച്ചു വന്നാല്‍ ഞാന്‍ തന്നെ അവരെ സ്വാഗതം ചെയ്യും. അല്ലാത്തപക്ഷം, അവര്‍ ആത്മവഞ്ചനാപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഎച്ച്പിയും സംഘപരിവാറും മാംസം കഴിക്കുന്നവര്‍ക്കെതിരല്ല. ഇന്ത്യയുടെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗവും മാംസാഹാരം കഴിക്കുന്നവരാണ്. ജനങ്ങളുടെ ഈ ശീലം മാറ്റണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നത് ബീഫിന്റെ നിരോധനമാണ്. ഗോമാതാവ് എന്നത് ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണ്. അതിനെ മുറിവേല്‍പ്പിക്കുന്ന നടപടികള്‍ ഒന്നും ഉണ്ടാവരുതെന്നും ജെയ്ന്‍ പറഞ്ഞു.