റിയാദ്: സൗദി അറേബ്യന്‍ രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ്(91) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രദേശിക സമയം പുലര്‍ച്ചെ ഒന്നിനാണ് അന്ത്യം. ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങളാല്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു അദ്ദേഹം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഡിസംബര്‍ 31 മുതല്‍ റിയാദിലെ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
അര്‍ധ സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസാ(77)ണ് പുതിയ രാജാവ്. 2012 ല്‍ നായിഫ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്റെ മരണത്തെ തുടര്‍ന്നാണ് സല്‍മാനെ അടുത്ത കീരിടാവകാശിയായി പ്രഖ്യാപിച്ചത്.