ന്യൂഡല്‍ഹി: ഹരിത ട്രിബ്യൂണല്‍ വിധി സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്തിമ വിജ്ഞാപനം വേഗത്തിലാക്കണമെന്നും കാര്യം മനസിലാക്കാതെയാണ് പിസി ജോര്‍ജ് പ്രതികരിച്ചതെന്നും വിധിയുടെ സാഹചര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിധി ജനവിരുദ്ധമാണെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു. നവംബര്‍ 13ലെ ഉത്തരവ് നടപ്പാക്കണമെന്ന നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്നും ജോര്‍ജ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഹൈറേഞ്ച് സംരക്ഷണസമിതി പ്രക്ഷോഭം ശക്തമാക്കുമെന്നും ജോയിസ് ജോര്‍ജ് പറഞ്ഞു.പശ്ചിമഘട്ടസംരക്ഷണത്തിന് തുടര്‍നടപടികളുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് ദേശീയ ഹരിതട്രിബ്യൂണല്‍ വ്യക്തമാക്കിയിരുന്നു. പരിസ്ഥിതിലോല മേഖലകളില്‍ പുതിയ പദ്ധതി പാടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ നവംബര്‍ 13 ലെ ഉത്തരവ് നിലനില്‍ക്കുമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കിയിരുന്നു. ഭൗതിക പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ കേരളത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കുന്ന കാര്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിഗണിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു.