ചണ്ഡിഗഡ്: ഹരിയാനയില്‍ ദളിത് കുടുംബത്തിലെ കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. വീടിനകത്തു നിന്നാണു തീപിടിച്ചതെന്നു റിപ്പോര്‍ട്ട് പറയുന്നത്. വീടിന്റെ ജനാലകള്‍ അടഞ്ഞു കിടക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ മേല്‍ജാതിക്കാരായ ഒരു സംഘം ആളുകള്‍ എത്തി പുറത്തു നിന്നും വീടിനു തീവയ്ക്കുകയായിരുന്നുവെന്നാണു കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ മൊഴി. ഹരിയാനയിലെ കര്‍ണാലിലുള്ള ഫോറന്‍സിക് കേന്ദ്രമാണു റിപ്പോര്‍ട്ട് തയാറാക്കിയത്.