ഹരിശങ്കര്‍ ബ്രഹ്മ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാകും

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷര്‍ പദവിയില്‍ നിന്ന് വി.എസ്. സമ്പത്ത് ഇന്ന് വിരമിക്കുന്ന ഒഴിവില്‍ ഹരിശങ്കര്‍ ബ്രഹ്മ നിയമിതനാകും.

അറുപതുകാരനായ ഹരിശങ്കര്‍ ആന്ധ്രപ്രദേശ് കേഡറിലെ 75 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. അസാം സ്വദേശിയായ അദ്ദേഹം കേന്ദ്രത്തില്‍ ഊര്‍ജ്ജ സെക്രട്ടറി ഉള്‍പ്പെടെയുള്ള പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെ.എം. ലിംഗ്‌ദോയ്ക്ക് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നിന്ന് എത്തുന്ന ആളാണ് ഹരിശങ്കര്‍.

Top