ഹാര്‍ലി ഡേവിഡ്‌സണ്‍ മൂന്ന് പുതിയ മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ബ്രേക്കൗട്ട്, സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യല്‍, സിവിഒ പ്രീമിയം എന്നിവയാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്ന മോഡല്‍.
പുറത്തിറങ്ങിയ മൂന്ന് ബൈക്കുകളിലൊന്നായ ‘ബ്രേക്കൗട്ട്’ മാത്രമാണ് മുഴുവനായും പ്രാദേശികമായി അസംബിള്‍ ചെയ്തത്. 21 ഇഞ്ചാണ് ഫ്രണ്ട് വീല്‍. 240 സെക്ഷന്‍ റിയര്‍ ടയര്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ കുടുംബത്തില്‍ തന്നെ ഏറ്റവും നീളമേറിയ വീല്‍ബേസുള്ള ബൈക്കുകളിലൊന്നാണ് ബ്രേക്കൗട്ട്. 16.28 ലക്ഷം രൂപയാണ് വില.
സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലാണ് അടുത്ത മോഡല്‍. 6.5 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് സിസ്റ്റമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 29.7 ലക്ഷം രൂപയാണ് സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലിന്റെ വില.
ഇന്ത്യയില്‍ അവതരിപ്പിച്ച മറ്റൊരു മോഡല്‍ സിവിഒ ലിമിറ്റഡ് പ്രീമിയം മോട്ടോര്‍സൈക്കിളാണ്. ഇന്ത്യയില്‍ ലഭ്യമാകുന്നതില്‍ ഏറ്റവും വിലയേറിയ ബൈക്കുകളിലൊന്നാണ് ഹാര്‍ലി സിവിഒ പ്രീമിയം ലിമിറ്റഡ് എഡിഷന്‍ ഹാര്‍ലിയുടെ ഏറ്റവും കരുത്തുറ്റ എന്‍ജിനുകളിലൊന്നാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
1800സിസി. ട്വിന്‍ കൂള്‍ഡ് ട്വിന്‍ കാം 110 എന്നറിയപ്പെടുന്ന എയര്‍ കൂളിങ്, ഓയില്‍ കൂളിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേക സൗണ്ട് സിസ്റ്റവും സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലിലേതിനു സമാനമായ ഇന്‍ ബില്‍റ്റ് നാവിഗേഷന്‍ സിസ്റ്റവും സിവിഒ മോഡലിലുണ്ട്. എന്നാല്‍ സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലില്‍ രണ്ട് സ്പീക്കറാണുള്ളതെങ്കില്‍ ഇതില്‍ സ്പീക്കറുകളുടെ എണ്ണം നാലാണ്.
റൈഡര്‍ പാസഞ്ചര്‍ ഇന്റര്‍കോമും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലൂടൂത്ത് എളുപ്പത്തില്‍ ഉപയോഗിക്കാനായി വോയ്‌സ് റെകഗ്‌നിഷന്‍. യുഎസ്ബി, ഐപോഡ്, എസ്ഡി കാര്‍ഡ്, എഎം, എഫ്എം തുടങ്ങി ഒട്ടേറെ മാര്‍ഗങ്ങളിലൂടെ മ്യൂസിക് പ്ലേ ചെയ്യാനുള്ള സൗകര്യവും സിവിഒ പ്രീമിയം നല്‍കുന്നുണ്ട്. സൗകര്യപ്രദമായ ബാക്ക് റസ്റ്റിങ് നല്‍കുന്ന സൂപ്പര്‍ കംഫര്‍ട്ടബിള്‍ സീറ്റാണ് അടുത്ത പ്രത്യേകത. 433 കിലോഗ്രാമാണ് ഭാരം. 49.24 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.