ഹാര്‍ലി ഡേവിസണ്‍ സ്ട്രീറ്റ് 750 വിപണിയില്‍ നിന്നും തിരിച്ചുവിളിക്കുന്നു

അമേരിക്കന്‍ ക്രൂയിസര്‍ ബൈക്ക് നിര്‍മാതാവായ ഹാര്‍ലി ഡേവിസണ്‍ തങ്ങളുടെ സ്ട്രീറ്റ് 750 മോഡല്‍ തിരിച്ചുവിളിച്ചു. കാനഡയിലാണ് തിരിച്ചുവിളി ഇപ്പോള്‍ നടന്നിട്ടുള്ളത്. മറ്റു വിപണികളിലും ഈ തിരിച്ചുവിളി വരാനുള്ള സാധ്യതയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്യുവല്‍ പമ്പ് ഇന്‍ലെറ്റിലെ തകരാറാണ് തിരിച്ചുവിളിക്ക് കാരണമെന്നറിയുന്നു. കാനഡയില്‍ 666 സ്ട്രീറ്റ് 750 മോഡലുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.

ഉയര്‍ന്ന ആക്‌സിലറേഷനില്‍ ഫ്യുവല്‍ സപ്ലേ വേണ്ട വിധത്തില്‍ നടക്കാത്ത പ്രശ്‌നമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് മോട്ടോര്‍സൈക്കിളിന് കരുത്താര്‍ജിക്കാനുള്ള ശേഷിയെ ബാധിക്കാനിടയുണ്ട്. സാഹചര്യങ്ങളുടെ സ്വഭാവമനുസരിച്ച് ഈ പ്രശ്‌നം ആക്‌സിഡണ്ടുകള്‍ക്കു വരെ കാരണമാകാം. ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലക്കുറവുള്ള ഹാര്‍ലി ഡേവിസണ്‍ മോഡലാണ് സ്ട്രീറ്റ് 750.

Top