വാഷിംഗ്ടണ്‍: പ്രസിഡന്റ് ബറാക് ഒബാമയെ ഹിറ്റ്‌ലറോടു ചേര്‍ത്തു പരാമര്‍ശിച്ച അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം റാന്‍ഡി വെബര്‍ മാപ്പു പറഞ്ഞു. തന്റെ പ്രവര്‍ത്തി ശരിയായില്ലെന്നും മാപ്പു ചോദിക്കുന്നതായുമാണ് റാന്‍ഡി വെബര്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയത്. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി അംഗമായ ഇദ്ദേഹം ട്വിറ്ററിലൂടെയായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. പാരീസിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകനേതാക്കള്‍ പങ്കെടുത്ത ഏകതാ റാലിയില്‍ ഒബാമ പങ്കെടുക്കാത്തതിനെ പരാമര്‍ശിച്ചായിരുന്നു വെബറുടെ ട്വീറ്റ്. ഇത് വിവദമായി മാറുകയും ഏറെ വിമര്‍ശനങ്ങളുയരുകയും ചെയ്തിരുന്നു ഇതേ തുടര്‍ന്നാണ് വെബര്‍ മാപ്പു പറഞ്ഞ് തലയൂരിയത്.