ഹുണ്ടായി എല്‍എക്‌സ് 25 ഈവര്‍ഷം പകുതിയോടെ നിരത്തിലിറക്കും

വളരെ വേഗം വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന എസ്‌യുവി സെഗ്മെന്റിലേക്ക് ഹുണ്ടായിയുടെ കാലെടുത്തുവയ്പ്പാണ് ഹുണ്ടായി എല്‍എക്‌സ് 25.

2014 ഓട്ടോ ചൈനയില്‍ പ്രദര്‍ശിപ്പിച്ച ഐഎക്‌സ് 25 ല്‍ നിന്ന് വ്യത്യസ്തമായിരിക്കും രൂപകല്പന എന്നാണ് അറിയുന്നത്. ചൈനീസ് വിപണിയില്‍ ഇതിനകം തന്നെ ഈ മോഡല്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഹുണ്ടായി എല്‍എക്‌സ് 25 ഈവര്‍ഷത്തിന്റെ പകുതിയോടെ വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. പെട്രോള്‍ വേരിയന്റ് മാത്രമാണ് ആദ്യം അവതരിപ്പിക്കുക. വില: 7.5-10 ലക്ഷം

Top