കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ രണ്ട് മക്കളെ ക്രിമിനല്‍ കോടതി കുറ്റവിമുക്തരാക്കി. പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ അറ്റകുറ്റപണികള്‍ക്കായി അനുവദിച്ചിരുന്ന 125 മില്യണ്‍ ഈജിപ്ത് പൗണ്ട്( 17 മില്യണ്‍ ഡോളര്‍) അലാ, ജമാല്‍ എന്നിവര്‍ അപഹരിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ മോചിപ്പിക്കാന്‍ ക്രിമിനല്‍ കോടതി ഉത്തരവിട്ടത്. നേരത്തെ ഹുസ്‌നി മുബാറകിനെയും അഴിമതി കേസില്‍ മറ്റൊരു കോടതി വെറുതെ വിട്ടിരുന്നു. ഈ കേസ് പുനര്‍വിചാരണ നടത്താനും അന്ന് കോടതി ഉത്തരവിട്ടിരുന്നു.