ഹൈക്കോടതി വിധി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ചൂലിന് കിട്ടിയ അടിയാണെന്ന് വിഎസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ ഹൈക്കോടതി വിധി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ചൂലിന് കിട്ടിയ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തന്റെ ഹര്‍ജിയില്‍ കഴമ്പില്ലെന്നു പറഞ്ഞ യുഡിഎഫ് നേതാക്കള്‍ക്കുള്ള ചുട്ട മറുപടിയാണിതെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച വാദം ശരിവയ്ക്കുന്നതാണ് ഹൈക്കോടതി വിധി. മാണി മാത്രമല്ല സര്‍ക്കാര്‍ മുഴുവന്‍ രാജി വയ്ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Top