ഹോങ്കോങ്: മോങ്കോക്കിലെ പ്രക്ഷോഭകര്‍ അറസ്റ്റില്‍

ബെയ്ജിങ്:പ്രക്ഷോഭകര്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ കോടതി ഉത്തരവിനെത്തുടര്‍ന്നു നീക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിന് 10ഓളം ജനാധിപത്യാനുകൂല പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു.

മോങ്കോക്കില്‍ പ്രക്ഷോഭകര്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാനെത്തിയവരെ തടയാന്‍ ശ്രമിച്ചതാണ് അറസ്റ്റില്‍ കലാശിച്ചത്. 2017ല്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യരീതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് സമരക്കാര്‍ ഹോങ്കോങിലും പ്രധാന നഗരങ്ങളായ മോങ്കോങിലുമെല്ലാം ഉപരോധസമരം നടത്തിയത്.

എന്നാല്‍, തിരഞ്ഞെടുപ്പ് നടത്താമെങ്കിലും തങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധിയെ മാത്രമേ ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവായി നിയമിക്കൂ എന്ന നിലപാടിലാണ് ചൈന.

Top