ഹോണ്ട അമേസ് ഗിന്നസ് ബുക്കില്‍ കയറി

ഹോണ്ട അമേസ് കാര്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ഒരു രാജ്യത്തിനകത്ത് ഒരു കാര്‍ നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയാണ് ഹോണ്ട അമേസിന്റെ നേട്ടത്തിന് പിന്നില്‍. ഹോണ്ട അമേസിന്റെ ‘ലോംഗെസ്റ്റ് ഡ്രൈവ് ത്രൂ അമേസിംഗ് ഇന്ത്യ’ ക്യംപെയ്‌നിന്റെ ഭാഗമായിരുന്നു യാത്ര.

സെപ്തംബര്‍ 15 നായിരുന്നു അമേസിന്റെ യാത്ര തുടങ്ങിയത്. 23,800 കിലോമീറ്റര്‍ ദൂരം പിന്നിട്ട് 400 ടൗണികളിലൂടെ 55 ദിവസത്തെ യാത്രയാണ് ഹോണ്ട ഇന്ത്യയുടെ പ്രചാരണപരിപാടിയുടെ ഭാഗമായി അമേസ് നടത്തിയത്. ഹോണ്ട നിര്‍മിച്ച പുതിയ ഡീസല്‍ എന്‍ജിനോടൊപ്പമാണ് അമേസ് സെഡാന്‍ വിപണി പിടിച്ചത്.

Top