കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഡിസംബറില്‍ തന്നെ ഹോണ്ടയുടെ പുത്തന്‍ സി.ബി യൂനിക്കോണ്‍ 160 സിസി എത്തുന്നു. ഹോണ്ടയുടെ തന്നെ ട്രിഗറിനോടാണ് പുതിയ യൂനികോണ് സാമ്യമുള്ളത്.
അനലോഗ് ഒഴിവാക്കി ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പുത്തന്‍ ഇന്ധന ടാങ്ക്, മുന്നില്‍ ഡിസ്‌ക് ബ്രേക്ക് 6 സ്‌പോക്ക് അലോയ് തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകള്‍. സാരീ ഗാര്‍ഡിന് നല്‍കിയിരിക്കുന്ന പുതിയ സ്‌റ്റൈല്‍ ശ്രദ്ധേയമാണ്. ആക്റ്റീവക്ക് തുല്യമായ ടെയില്‍ ലൈറ്റ് അല്‍പ്പം ചെറുതാക്കിയിട്ടുണ്ട്. ട്രിഗറിന്റെ പരാജയം യൂനിക്കോണിലൂടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട.