ഹോളിവുഡ് നടന്‍ റോഡ് ടെയ്‌ലര്‍ അന്തരിച്ചു

ലോസ് ആഞ്ചലസ്: ഹോളിവുഡ് നടന്‍ റോഡ് ടെയ്‌ലര്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം.

ആള്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ ‘ ദി ബേര്‍ഡ്‌സ് ‘, എച്ച്.ജി വെല്‍സിന്റെ സയന്‍സ് ഫിക്ഷന്‍ സിനിമയായ ‘ദി ടൈം മിഷിന്‍’ തുടങ്ങി നിരവധി ക്ലാസിക്ക് സിനിമളില്‍ മുഖ്യവേഷം ചെയ്തത് ഓസ്‌ട്രേലിയക്കാരനായ ടൈലറായിരുന്നു.

2009 ല്‍ പുറത്തിറങ്ങിയ ‘ ഇന്‍ഗ്ലോറിയസ് ബാസ്റ്റേര്‍ഡ്‌സ് ‘ എന്ന സിനിമയിലാണ് ടെയ്‌ലര്‍ അവസാനമായി അഭിനയിച്ചത്.

Top