ഹോസ്‌നി മുബാറക്കിന്റെ മക്കള്‍ ജയില്‍ മോചിതരായി

കെയ്‌റോ: മുല്ലപ്പൂ വിപ്ലവത്തിലൂടെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹോസ്‌നി മുബാറക്കിന്റെ മക്കളായ അലയും ജമാലുമാണ് ജയില്‍ മോചിതരായി. അഴിമതി കുറ്റത്തിന് കെയ്‌റോയിലെ ടൊറാഹ് ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഇവര്‍.

നാലുവര്‍ഷം മുമ്പ് മുബാറക്കിനൊപ്പമാണ് മക്കളെയും അറസ്റ്റ് ചെയ്തത്. 2011 ഫെബ്രുവരിയിലാണ് മുല്ലപ്പൂ വിപ്ലവത്തിലൂടെ മുബാറക്ക് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത്.

Top