ഹ്യുണ്ടായ്യുടെ സി സെഗ്മെന്റ് കാറായ വെര്‍ണയുടെ പുതിയ മോഡല്‍ ഫെബ്രുവരി 16ന് വിപണിയിലെത്തും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുതിയ സിറ്റിയോട് മത്സരിക്കുന്നതിനായി കൂടുതല്‍ ഫീച്ചറുകളുമായിട്ടാണ് പുതിയ വെര്‍ണ എത്തുക.
പുതിയ ഹോണ്ടാ സിറ്റിയുടെ വരവോടെ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാനും കൂടി ലക്ഷ്യമിട്ടാണ് പുതിയ വെര്‍ണ എത്തുന്നത്. നിലവില്‍ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് എന്നിവയ്ക്ക് പുറകിലാണ് വെര്‍ണയുടെ സ്ഥാനം.
2011 പുറത്തിറക്കിയ വെര്‍ണ ഫ്യൂയിഡിക്കിന് 2013 ചെറിയൊരു മാറ്റം വരുത്തിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായി മാറ്റം വരുത്തിയ മോഡലായിരിക്കും അടുത്ത മാസം പുറത്തിറങ്ങുക.
പുതിയ ഗ്രില്‍, ഹെഡ് ലൈറ്റ്, ഡെറ്റം റണ്ണിങ് ലാമ്പ്, പുതിയ ടെയില്‍ ലാമ്പ്, പുതിയ ഇന്റീരിയര്‍ എന്നിവ വെര്‍ണയുടെ പ്രത്യേകതയാണ്.