ഹ്യുണ്ടായ്‌യുടെ മുഖംമിനുക്കിയെത്തിയ പുതിയ മിഡ് സൈസ് സെഡാന്‍ വെര്‍ണ ഇന്ത്യയില്‍ അവതരിപ്പിച്ചു. 7.74 – 12.59 ലക്ഷം വരെയാണ് ഇതിന്റെ വില(എക്‌സ് ഷോറൂം ഡല്‍ഹി).
ഹോണ്ട സിറ്റിയും മാരുതി സിയാസുമാണ് വെര്‍ണയുടെ എതിരാളികള്‍. 10 വേരിയന്റുകളില്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ ലഭിക്കും.
ഹ്യൂണ്ടായിയുടെ പേരുകേട്ട ഫ്‌ളൂയിഡിക് ഡിസൈനിലുള്ള ഹ്യൂണ്ടായ് വെര്‍ണ 2011ലാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. 2014ന്റെ തുടക്കത്തില്‍ ആ സെഗ്മെന്റിലെ മികച്ച വാഹനമെന്ന് അറിയപ്പെട്ടിരുന്നെങ്കിലും മിഡ് സൈസ് സെഡാന്‍ വിഭാഗത്തിലേക്ക് പുതിയ ഹോണ്ട സിറ്റിയെത്തിയതോടെ അല്‍പ്പം ഇടിവുണ്ടായി. മാരുതിയുടെ സിയാസുമെത്തിയതോടെ മൂന്നാം സ്ഥാനത്തേക്കെങ്കിലും പിന്തള്ളപ്പെട്ടു.