ഏഷ്യന്‍ ഗെയിംസില്‍ ഹോങ്കോംഗിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് മാമാങ്കത്തില്‍ ഹോക്കിയില്‍ മറുപടിയില്ലാത്ത 26 ഗോളുകള്‍ക്ക് ഹോങ്കോംഗിനെ തറപറ്റിച്ച് ഇന്ത്യ. ഹോങ്കോംഗിനെതിരെ നടന്ന മത്സരത്തില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ ഹാട്രിക്ക് നേടി. ആകാശ്ദീപ്, രൂപീന്ദര്‍, ഹര്‍മന്‍പ്രീത്, ലളിത് എന്നിവരാണ് ഇന്ത്യക്കായി ഹാട്രിക്ക് നേടിയത്. 86 വര്‍ഷത്തെ റെക്കോര്‍ഡാണ് ഇതോടെ ഇന്ത്യ തകര്‍ത്തത്.

1932ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ആതിഥേയരായ അമേരിക്കയെ ഒന്നിനെതിരേ 24 ഗോളിന് തോല്‍പ്പിച്ചതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം. ഇതിഹാസ താരം ധ്യാന്‍ ചന്ദും രൂപ് സിംഗും ഉള്‍പ്പടെയുള്ള ടീം നേടിയ റെക്കോര്‍ഡാണ് നിലവിലെ ഹോക്കി സംഘം തിരുത്തിക്കുറിച്ചത്.

ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യയെ 17 ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ ആകെ അടിച്ച ഗോളുകളുടെ എണ്ണം 43 ആയി. വെള്ളിയാഴ്ച ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Top