സിന്റക്‌സ് ഇന്‍ഡസ്ട്രീസിന്റെ 48 കോടിയുടെ വസ്തുവകകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: സിന്റക്‌സ് ഇന്‍ഡസ്ട്രീസിന്റെ കൈവശമുണ്ടായിരുന്ന 48 കോടിയുടെ വസ്തുവകകള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഫെമ നിയമപ്രകാരം ആദായനികുതി വകുപ്പ് നടപടിയെടുത്തത്.

സിന്റക്‌സ് ഉടമ രാഹുല്‍ പട്ടേല്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലെ കമ്പനിയിലൂടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്നു ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി കുടിവെള്ള ടാങ്കുകളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

2008ലാണ് സിന്റക്‌സ് ഉടമ അമരാംഗെ എന്ന പേരില്‍ ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ കമ്പനി സ്ഥാപിച്ചത്. 2014ലെ മൊസാക് ഫൊന്‍സേക രേഖകളില്‍ അമരാംഗെയുടെ പേര് പരാമര്‍ശിച്ചിരുന്നു.

Top