ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പായ ന്യൂഗട്ട് (ആന്‍ഡ്രോയ്ഡ് 7.0) പ്രവര്‍ത്തിക്കുന്നത് ആകെയുള്ളവയില്‍ ഒരു ശതമാനം ഉപകരണങ്ങളില്‍ മാത്രം. ഒന്നാം സ്ഥാനം 32.9 ശതമാനം ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ് ലോലിപോപ്പിന് തന്നെ.
30.7 ശതമാനം ഉപയോഗമുള്ള ആന്‍ഡ്രോയ്ഡ് മാഷ്മലോ രണ്ടാമതും 21.9 ശതമാനം സാന്നിധ്യമുള്ള ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് മൂന്നാമതുമാണ്. നാലാം സ്ഥാനത്തുള്ള ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 11.3 ശതമാനം ഉപകരണങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
1.2 ശതമാനം സാന്നിധ്യവുമായി ന്യൂഗട്ട് അഞ്ചാം സ്ഥാനത്തുമാണ്. ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ജിഞ്ചര്‍ബ്രെഡ് പതിപ്പുകള്‍ക്ക് ഒരു ശതമാനം വീതവും ഉപയോഗം ഇപ്പോഴുമുണ്ട്.